Keralite who is living in Israel gives reply to Chief Minister Pinarayi Vijayan's facebook post in which he criticises Israel.
നിരപരാധികളെ കൊന്നൊടുക്കുന്ന ഭീകരരാഷ്ട്രമായ ഇസ്രയേലുമായി 'ഭീകരവിരുദ്ധസഖ്യ'മുണ്ടാക്കുക എന്നത് സാമാന്യ യുക്തിക്കു ദഹിക്കുന്നതല്ല എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റിന് ഫേസ്ബുക്കിലൂടെ തന്നെ മറുപടി. ഇസ്രയേലില്‍ താമസിക്കുന്ന മലയാളി യുവതിയുടെ വകയാണ് പിണറായി വിജയന് ചുട്ട മറുപടി കിട്ടിയിരിക്കുന്നത്. അറിയാന്‍ പാടില്ലാത്ത രാജ്യത്തെക്കുറിച്ച് ഓരോന്ന് എഴുതിവിടുന്നതിന് മുമ്പ് ഞങ്ങളെപ്പോലുള്ള ആയിരങ്ങള്‍ ഇവിടെ ജീവിച്ചിരിക്കുന്നുണ്ടെന്ന് ഓര്‍ത്താല്‍ നല്ലത് എന്നാണ് ജെന്‍സി എന്ന മലയാളി യുവതി ഫേസ്ബുക്ക് വീഡിയോയിലൂടെ പിണറായി വിജയനോട് പറയുന്നത്. കാല്‍ലക്ഷത്തിലധികം പേരാണ് ഇതിനോടകം ജെന്‍സിയുടെ ഫേസ്ബുക്ക് ലൈവ് കണ്ടത്.